അഗ്നിപഥിന് എതിരെ ഹര്‍ജി; സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും

സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിന് എതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിന് എതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി. അവധിക്കു ശേഷം തുറക്കുന്ന അടുത്തയാഴ്ച തന്നെ ഹര്‍ജികള്‍ പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ജെകെ മഹേശ്വരി എന്നിവര്‍ അടങ്ങിയ അവധിക്കാല ബെഞ്ച് പറഞ്ഞു.

കഴിഞ്ഞ മാസമാണ് കേന്ദ്ര സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. ഇത് അനുസരിച്ച് പതിനേഴര വയസ്സിനും ഇരുപത്തിയൊന്നു വയസ്സിനും ഇടയിലുള്ളവരെ പ്രതിരോധ സേനകളിലേക്കു റിക്രൂട്ട് ചെയ്യും. നാലു വര്‍ഷത്തേക്കായിരിക്കും നിയമനം. നാലു വര്‍ഷത്തിനു ശേഷം ഇവരില്‍ ഇരുപത്തിയഞ്ചു ശതമാനത്തെ മാത്രം സേനകളില്‍ നിലനിര്‍ത്തും. 

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com